തലയോലപ്പറമ്പ് : നിയന്ത്റണം വിട്ട ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു. തലയോലപ്പറമ്പ് വടയാർ കോരപ്പുഞ്ചയിൽ സുകുമാരൻ നായർ (67) ആണ് മരിച്ചത്. 9 ന് രാവിലെ 6.30 ഓടെ വടയാർ മാർസ്ളീബ സ്‌കൂളിന് സമീപമാണ് അപകടം നടന്നത്. ക്ഷേത്ര ദർശനത്തിനായി നടന്ന് പോകുന്നതിനിടെ പിന്നിൽ നിന്നു വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. കോട്ടയത്തെ സ്വകാര്യആശുപത്രിയിലും തുടർന്ന് എറണാകുളം അമൃത ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഭാര്യ സരസ്വതി (കാരിക്കോട് ഐക്യനാലിൽ കുടുംബാംഗം). മക്കൾ: ധന്യ, ബിച്ചു എസ് നായർ. മരുമകൻ: വിബിൻ (വൈക്കം). സംസ്‌ക്കാരം നടത്തി.