തലയോലപ്പറമ്പ്: എസ്. എൻ. ഡി. പി. യോഗം കെ.ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ 'ശ്രീനാരായണ വനിതാസംഗമം' നടത്തി. വനിതാസംഘം യൂണിയൻ പ്രസിഡന്റ് പദ്മിനി തങ്കൻ സംഗമം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.ഡി പ്രകാശൻ, സെക്രട്ടറി എസ്.ഡി സുരേഷ് ബാബു, മഞ്ജു സജി, കെ.എസ്. അജീഷ് കുമാർ, യു.എസ് പ്രസന്നൻ, പി.കെ ജയകുമാർ, ധന്യപുരുഷോത്തമൻ, ഗിരിജ കമൽ, അല്ലി വാസു, ശ്രീകല, കുമാരി മോഹൻ, അമ്പിളി സനീഷ്, സുനിഅജിത്, പൊന്നമ്മമോഹൻ എന്നിവർ പ്രസംഗിച്ചു.