kob-arun-jpg

പൊൻകുന്നം: ടിപ്പർലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രകനായ കേബിൾ ടി.വി. ജീവനക്കാരൻ മരിച്ചു. കൊടുങ്ങൂർ വടക്കേമമ്പുഴ സോമശേഖരൻനായരുടെ മകൻ അരുൺ എസ്.നായരാണ് (23) മരിച്ചത്. പൊൻകുന്നം മണിമല റോഡിൽ ചിറക്കടവ് എസ്.ആർ.വി.കവലയിൽ വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിക്കായിരുന്നു അപകടം. കേബിൾ ജോലി കഴിഞ്ഞ് സുഹൃത്തിന്റെ ബൈക്കിന് പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്നു.മൃതദേഹം കോട്ടയം മെഡിക്കൽ കേളേജ് ആശുപത്രിയിൽ. അടുത്ത മാസം ജോലിക്കായി വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായായിരുന്നു. അമ്മ: ഉമാകുമാരി, സഹോദരൻ: അഭിജിത്ത് എസ്.നായർ.