കുറവിലങ്ങാട് : എസ്.എൻ.ഡി.പി യോഗം 3321-ാം നമ്പർ കുര്യനാട് ശാഖയുടെ നേതൃത്വത്തിൽ മഹാസമാധി ദിനാചരണം ഇന്ന്. രാവിലെ ഒൻപതിന് പ്രാർത്ഥാനാരംഭം. 9.30ന് പ്രൊഫ. എം. ജി. ശശിധരൻ ( റിട്ട. പ്രൊഫ. എസ്.എൻ.എം കോളെജ്, മാല്യങ്കര മൂത്തകുന്നം ) ആത്മീയ പ്രബോധനവും സമാധിദിന സന്ദേശവും നൽകും. 12.30 ന് ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നിന്നും ശാന്തിയാത്ര , വൈകിട്ട് 3.30ന് പ്രാർത്ഥനാ സമാപനം, ദീപാരാധന, അന്നദാനം എന്നിവയും ഉണ്ടായിരിക്കും.