mg-university-info
mg university info

അപേക്ഷ തീയതി

ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്. (പുതിയ സ്‌കീം റഗുലർ2019 അഡ്മിഷൻ/2017 അഡ്മിഷൻ റീഅപ്പിയറൻസ്), സി.ബി.സി.എസ്.എസ്. (20132016 അഡ്മിഷൻ റീഅപ്പിയറൻസ്) യു.ജി. പരീക്ഷകൾക്ക് പിഴയില്ലാതെ ഒക്‌ടോബർ അഞ്ചുമുതൽ 11 വരെയും 500 രൂപ പിഴയോടെ 14 വരെയും 1000 രൂപ സൂപ്പർഫൈനോടെ ഒക്‌ടോബർ 15 വരെയും അപേക്ഷിക്കാം.

പ്രാക്ടിക്കൽ

രണ്ടാം സെമസ്റ്റർ എം.എ മ്യൂസിക് വയലിൻ (സി.എസ്.എസ്. 2018 അഡ്മിഷൻ റഗുലർ/2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013, 2014 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 30, ഒക്‌ടോബർ ഒന്ന് തീയതികളിൽ തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജിൽ നടക്കും.

രണ്ടാം സെമസ്റ്റർ എം.എ ആനിമേഷൻ, ഗ്രാഫിക് ഡിസൈൻ, മൾട്ടിമീഡിയ, സിനിമ ആൻഡ് ടെലിവിഷൻ (സി.എസ്.എസ്. 2018 അഡ്മിഷൻ റഗുലർ/2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി/2013, 2014 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 23 മുതൽ നടക്കും.

രണ്ടാം സെമസ്റ്റർ ബി.എസ്‌സി സൈബർ ഫോറൻസിക് (സി.ബി.സി.എസ്.എസ്.റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 26 മുതൽ അതത് കോളേജുകളിൽ നടക്കും.

സൂക്ഷ്മപരിശോധന

അഞ്ചാം സെമസ്റ്റർ ബി.കോം. സി.ബി.സി.എസ്.എസ്. മെയ് 2019 സപ്ലിമെന്ററി പരീക്ഷയുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾ 25, 26 തീയതികളിൽ സിൽവർ ജൂബിലി പരീക്ഷഭവനിലെ 225ാം നമ്പർ മുറിയിൽ തിരിച്ചറിയൽ കാർഡ്/ഹാൾടിക്കറ്റ് എന്നിവ സഹിതം എത്തണം.