പാലാ: പ്രകോപനപരമായ പ്രസ്താവന നടത്തിയാൽ താൻ ആർക്കെങ്കിലും എതിരെ പ്രതികരിക്കുമെന്ന് കോടിയേരി കരുതേണ്ടെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. ആരെയും തള്ളിപ്പറയാനില്ല. ഒരു തെറ്റും ചെയ്തിട്ടില്ല. രാഷ്ട്രീയ മുതലെടുപ്പാണ് കോടിയേരിയുടെ ലക്ഷ്യമെങ്കിൽ അത് വേണ്ട. പാലാരിവട്ടം പാലം സംബന്ധിച്ച് ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. 70 ശതമാനം നിർമാണം യു.ഡി.എഫ് സർക്കാരിന്റെ കാലത്തും 30 ശതമാനം നിർമാണം എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തുമാണ് നടന്നത്. എന്നാൽ പാലത്തിന്റെ ബലക്ഷയത്തിന്റെ ഉത്തരവാദിത്വം ഉദ്യോഗസ്ഥർക്കും പഴയ മന്ത്രിക്കുമാണ് എന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്. കിഫ്ബി ആഡിറ്റിനെ എന്തിനാണ് സർക്കാർ എതിർക്കുന്നത്. കുറ്റം ചെയ്തില്ലെങ്കിൽ എന്തിന് ഭയപ്പെടണം- ഉമ്മൻചാണ്ടി ചോദിച്ചു.