മാഞ്ഞൂർ : മാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി അർച്ചന വിമൻസ് സെന്ററും സെന്റ് തോമസ് ചർച്ച് ഫിലാഡൽഫിയാവിൻ സെന്റ് ഡീപോൾ സൊസൈറ്റിയും അമേരിക്കൻ മലയാളി അസോസിയേഷൻ ഖജാൻജി ജെയിൻ കണ്ണച്ചാംപറമ്പിലും ചേർന്ന് തങ്കപ്പൻ വാതപ്പള്ളിമ്യാലിന് വീട് നിർമ്മിച്ചു നൽകുന്നു. കഴിഞ്ഞ പ്രളയകാലത്ത് വീട് പൂർണമായി തകർന്ന മാഞ്ഞൂരിൽ വാതപ്പള്ളിമ്യാലിൽ തങ്കപ്പന്റെ വീട് അർച്ചന വിമൻസ് സെന്ററിന്റെ ഡയറക്ടർ ത്രേസ്യാമ്മ മാത്യുവിന്റെ നേതൃത്വത്തിൽ ഏറ്റെടുക്കുകയായിരുന്നു. അർച്ചന വിമൻസ് സെന്റർറിന്റെ ജീവപൂർണ്ണ വെള്ളപ്പൊക്ക ദുരിതാശ്വാസ ഭവന പദ്ധതിയുടെ ഭാഗമായി 2 ലക്ഷം രൂപയും മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് സുനു ജോർജിന്റെ ശ്രമഫലമായി അമേരിക്കൻ വിൻസെന്റ് ഡീപോൾ സൊസൈറ്റിയുടെ 3000 ഡോളറും എഫ് ഒ എ എം എ യുടെ ഖജാൻജി ജെയിൻ കണ്ണച്ചാം പറമ്പിൽ ഒരു ലക്ഷം രൂപയും ചേർത്താണ് വീട് നിർമ്മിച്ചു നൽകുന്നത്. നിർമ്മാണോദ്ഘാടനം മോൻസ് ജോസഫ് എം എൽ എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുനു ജോർജ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സി.എം.ജോർജ്, മേരി ജോസ്, ലൂക്കോസ് മാക്കീൽ, ടോമി കാറുകുളം, പോൾസൺ കൊട്ടാരത്തിൽ, സാലിമോൾ ജോസഫ്, മോനിച്ചൻ തെക്കേവീട്ടിൽ എന്നിവർ പങ്കെടുത്തു.