കുറുപ്പന്തറ : കേരള വിധവവയോജനക്ഷേമസംഘം മാഞ്ഞൂർ പഞ്ചായത്ത് സമ്മേളനം നടന്നു. സംസ്ഥാന പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പാട്ടകാലാവധി കഴിഞ്ഞ സർക്കാർ ഭൂമി ഏറ്റെടുത്ത് വിധവകൾക്കും ഭൂരഹിതർക്കും വിതരണം ചെയ്യണമെന്നും തോട്ടങ്ങൾക്ക് പരിധി നിശ്ചയിക്കണമെന്നും വിധവ പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കണമെന്നും വിധവകളുടെ കടങ്ങൾ എഴുതിതള്ളണമെന്നും വയോജനങ്ങൾക്ക് മെഡിക്കൽ അലവൻസ് അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ചന്ദ്രമതി മഞ്ചുഷ മാഞ്ഞൂർ താലൂക്ക് ആക്ടിങ് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ഭാരവാഹികളായ ഓമന രാജൻ, സരള ഉപേന്ദ്രൻ, ശശീന്ദ്ര കുറുപ്പന്തറ, സ്‌നേഹജദേവി എന്നിവർ പങ്കെടുത്തു. താലൂക്ക് സെക്രട്ടറി പൊന്നമ്മ കാളാശ്ശേരി സ്വാഗതം പറഞ്ഞു. മാഞ്ഞൂർ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായി സ്‌നേഹജദേവി പ്രസിഡന്റായും പ്രസന്ന സുധാകരൻ വൈസ് പ്രസിഡന്റായും ശശീന്ദ്ര കുറുപ്പന്തറ സെക്രട്ടറിയായും ലീലാമ്മ ചാമക്കാല ജോയിന്റ് സെക്രട്ടറിയായും മേരി മാത്യു ട്രഷറർ ആയും 11 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.