കോട്ടയം: കിഫ്ബിയിൽ അഴിമതി ആരോപണമുന്നയിച്ച രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിരട്ടൽ വേണ്ട,​ അതങ്ങ് കൈയിൽ വച്ചാൽ മതിയെന്ന് ആരോപണത്തിന് മറുപടിയായി പാലായിലെ വിവിധ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പിണറായി പറഞ്ഞു. ചെന്നിത്തലയുടെ ആരോപണം മലർപ്പൊടിക്കാരന്റെ സ്വപ്നമാണ്. അഴിമതിക്കാർ സർക്കാർ ഭക്ഷണം കഴിക്കേണ്ടിവരുമെന്ന നിലപാടിൽ മാറ്റമില്ല. ആ പരാമർശത്തിൽ ചെന്നിത്തലയെന്തിനാണ് വേവലാതിപ്പെടുത്തുന്നത്.