പാലാ: കെ.സ്.ഇ.ബിയുടെ പുതിയ പവർഗ്രിഡ് പദ്ധതിയിൽ കോടികളുടെ അഴിമതി നടന്നെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം തള്ളി വൈദ്യുതി മന്ത്രി എം എം മണി. ചെന്നിത്തലയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. പ്രസരണ, വിതരണ രംഗം ശക്തിപ്പെടുത്താനുള്ള പുതിയ സാങ്കേതിക വിദ്യയായ പവർ ഗ്രിഡിന്റെ കണക്കുകളെല്ലാം കൃത്യവും ആഡിറ്റിംഗിന് വിധേയവുമാണ്. എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ രേഖാമൂലം പരാതി നൽകുകയാണ് ചെയ്യേണ്ടത്.