അടിമാലി: പീപ്പിൾ ഫൗണ്ടേഷൻ കേരളയുടെ നേത്യത്വത്തിൽ പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനവും ചികിത്സാ സഹായ വിതരണവും 22 ന് വടക്കേശല്യാംപാറയിൽ നടത്തും. ജില്ലയിൽ 16 വീടുകളാണ് പീപ്പിൾ ഫൗണ്ടേഷൻ നിർമ്മിച്ച് നൽകുന്നത്. ഇതിൽ നിർമ്മാണം പൂർത്തിയാക്കിയ രണ്ട് വീടുകളുടെ താക്കോൽ ദാനമാണ് നടക്കുന്നത്. വൈകിട്ട് നാലിന് ജമാ അത്തെ ഇസ്ലാമി അടിമാലി ഏരിയാ പ്രസിഡന്റ് ഇ.എം. അബ്ദുൾ കരീമിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ എസ്. രാജേന്ദ്രൻ എം.എൽ.എ താക്കോൽ കൈമാറി ഉദ്ഘാടനം ചെയ്യും. പീപ്പിൾ ഫൗണ്ടേഷൻ കേരള പ്രതിനിധി അബൂഫൈസൽ ആമുഖപ്രഭാഷണം നടത്തും. പുനരധിവാസ കമ്മിറ്റി ജില്ലാ കൺവീനർ അബ്ദുൾ ഹലീം സ്വാഗതം പറയും. വെള്ളത്തൂവൽ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ബിജി, കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് കുളങ്ങര, പഞ്ചായത്ത് മെമ്പർമാരായ കെ.സി. ജോസ്, മുഹമ്മദ് ഷാഫി, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് ഡോ. നസിയ ഹസൻ, താജുദ്ദീൻ ജുമാമസ്ജിദ് ഇമാം അഷ്രഫ് മൗലവി, സെന്റ് ജോർജ്ജ് ചർച്ച് വികാരി ഫാ. ജോസഫ് പാലത്തിങ്കൽ, എസ്.എൻ.ഡി.പി യോഗം ശാഖാപ്രസിഡന്റ് കെ.ഡി. ബിജിമോൻ, മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഇമാം നൗഷാദ് മിഫ്താഫി, കൊന്നത്തടി ജുമാമസ്ജിദ് ഇമാം അബ്ദുൾ ഹക്കിം, ജമാഅത്തെ ഇസ് ലാമി വനിത വിഭാഗം ജില്ലാ പ്രസിഡന്റ് ഐഷ ബാവ, എസ്.ഐ.ഒ ജില്ലാപ്രസിഡന്റ് അജ്മൽഷാ അടിമാലി, പുനരധിവാസ കമ്മറ്റി അടിമാലി ഏരിയാ കൺവീനർ പി.പി.അബ്ദുൾ അസീസ് എന്നിവർ സംസാരിക്കും.