അടിമാലി: രണ്ട് മാസമായി ഒളിവില്‍ കഴിയുകയായിരുന്ന ചാരായ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. രണ്ടാം പ്രതി തൈപ്പറമ്പില്‍ വീട്ടില്‍ ടോമിയെയാണ് അടിമാലി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. രണ്ട് മാസം മുമ്പ് എക്‌സൈസ് സംഘം മന്നാംകണ്ടം വില്ലേജിലെ ഒഴുവത്തടം കരയില്‍ ആലുങ്കല്‍ മാത്തായിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെത്തുമ്പോള്‍ കിണറിന് സമീപം പ്രതികള്‍ ചാരായം വാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. 100 ലിറ്റര്‍ കോടയും രണ്ട് ലിറ്റര്‍ ചാരായവുമായി ഒന്നാം പ്രതിയെ പിടികൂടി. എന്നാൽ മറ്റ് രണ്ട് പ്രതികളും ഓടി രക്ഷപ്പെട്ടു. തുടരന്വേഷണത്തില്‍ മൂന്നാം പ്രതി കട്ടലാനിക്കല്‍ ഭാസിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. തുടർന്ന് ഒളിവിലായിരുന്ന ടോമിയും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകുകയായിരുന്നു.