അടിമാലി: സമാധി ദിനത്തിൽ അടിമാലി പഞ്ചായത്ത് ടി.വി ചാനലുമായി ചേർന്ന് നടത്താനിരുന്ന കേരളോത്സവം എസ്.എൻ.ഡി.പി യോഗം അടിമാലി യൂണിയന്റെ എതിർപ്പിനെ തുടർന്ന് 22ലേയ്ക്ക് മാറ്റി. അടിമാലിയിലെ സ്വകാര്യ സ്‌കൂളിൽ ശ്രീ നാരായണ ഗുരുദേവന്റെ സമാധി ദിനമായ ഇന്ന് ടി.വി ഷോ നടത്താൻ തിരഞ്ഞെടുത്തതിൽ വ്യാപക പ്രതിഷേധം ഉണ്ടായി. പരിപാടിയുടെ പ്രധാന സംഘാടകർ അടിമാലി പഞ്ചായത്ത് പ്രസിഡന്റും മറ്റ് പഞ്ചായത്ത് അംഗങ്ങളുമായിരുന്നു. ഗുരുദേവ വിശ്വാസികൾ ഉപവാസവും പ്രാർത്ഥനയുമായി കഴിയുമ്പോഴാണ് ക്ഷേത്രത്തിന് സമീപമുള്ള സ്‌കൂളിൽ ആഘോഷ പരിപാടികൾക്ക് പഞ്ചായത്ത് നേതൃത്വം നൽകാനിരുന്നത്.
അടിമാലി യൂണിയൻ പ്രസിഡന്റ് അനിൽ തറനിലം, സെക്രട്ടറി സുനു രാമകൃഷണൻ, അടിമാലി ശാഖാ പ്രസിഡന്റ് വിജയൻ തറനിലം, ശാഖാ സെക്രട്ടറി സി.കെ. ദേവരാജൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് കിഷോർ. എസ് എന്നിവരുടെ നേതൃത്വത്തിലുള്ള ശക്തമായ ഇടപെടലിനെ തുടർന്നാണ് പരിപാടി മാറ്റിയത്.