വൈക്കം: നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ കോവിലകത്തുംകടവ് ആയുർവേദാശുപത്രി റോഡിൽ ചായപ്പള്ളി ഭാഗം മുതൽ കോൺവെന്റ് വരെയുള്ള റോഡിലെ വെള്ളക്കെട്ട് യാത്രക്കാരെ ദുരിതത്തിലാഴ്ത്തുന്നു. വൈക്കത്തെ പ്രധാന വ്യവസായ കേന്ദ്രമായ കോവിലകത്തുംകടവ് മാർക്കറ്റിലേക്ക് വിവിധ കച്ചവടാവശ്യങ്ങൾക്കായി വരുന്നവർക്ക് വലിയദുരിതമാണ് ഈ വെള്ളക്കെട്ടുമൂലം അനുഭവിക്കേണ്ടിവരുന്നത്. താലൂക്കിലെ ആയുർവേദ ആശുപത്രിയിലേക്ക് എത്തുന്നവർക്കും പോളശ്ശേരി സ്‌കൂൾ, വാർവിൻ, ലിസ്യൂ തുടങ്ങിയ വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക് എത്തുന്നവർക്കും ഈ വെള്ളക്കെട്ട് വലിയ ദുരിതമാണ് ഉണ്ടാക്കുന്നത്. തുടർച്ചയായുണ്ടാകുന്ന വെള്ളക്കെട്ട് പകർച്ചവ്യാധികൾ പടർന്നു പിടിക്കാൻ ഇടയാക്കുമെന്ന ആശങ്കയും പ്രദേശവാസികൾക്കുണ്ട്. പോളശ്ശേരി ദേവീക്ഷേത്രവും, നടേൽപ്പള്ളി, മാനേഴത്ത് ദേവീ ക്ഷേത്രം എന്നീ ആരാധനാലയങ്ങളും ഈ റോഡിലാണ് സ്ഥിതി ചെയ്യുന്നത്. ആയതിനാൽ മുനിസിപ്പൽ അധികാരികൾ അടിയന്തിരമായി ഇടപെട്ട് വെള്ളക്കെട്ട് ഒഴിവാക്കാനാവശ്യമായ അടിയന്തിര നടപടികൾ സ്വീകരിച്ച് ജനങ്ങളുടെ ദുരിതം ഒഴിവാക്കണമെന്ന് സി.പി.ഐ കൊച്ചുകവല ബ്രാഞ്ച് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ലോക്കൽ സെക്രട്ടറി അഡ്വ. കെ.പ്രസന്നൻ യോഗം ഉദ്ഘാടനം ചെയ്തു. ടി.എസ് സുരേഷ്, രാധാകൃഷ്ണൻ, കെ.വി ഉദയൻ, ഫിലോമിന തുടങ്ങിയവർ സംസാരിച്ചു.
താലൂക്കിലെ ആയുർവേദ ആശുപത്രി, പോളശ്ശേരി, വാർവിൻ, ലിസ്യൂ തുടങ്ങിയ സ്‌കൂകൾ,പോളശ്ശേരി ദേവീക്ഷേത്രം, നടേൽപ്പള്ളി, മാനേഴത്ത് ദേവീ ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള യാത്ര ദുരിത്തിൽ
മുനിസിപ്പൽ അധികാരികൾ അടിയന്തിരമായി ഇടപെട്ട് വെള്ളക്കെട്ട് ഒഴിവാക്കാനാവശ്യമായ അടിയന്തിര നടപടികൾ സ്വീകരിച്ച് ജനങ്ങളുടെ ദുരിതം ഒഴിവാക്കണംസി.പി.ഐ കൊച്ചുകവല ബ്രാഞ്ച് കമ്മിറ്റിയോഗം