കോട്ടയം: ഉപതിരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥി നിർണയം ചർച്ച ചെയ്യാൻ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും സമിതിയും 24ന് തിരുവനന്തപുരത്ത് ചേരുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഉച്ചയ്ക്ക് മൂന്നിന് എൽ.ഡി.എഫ്. സംസ്ഥാന സമിതിയും ചേരും. പാലാ മണ്ഡലത്തിലെ ഫലം വന്ന ശേഷം സ്ഥാനാർത്ഥികൾ പത്രിക നൽകും. വലിയ രാഷ്ട്രീയ പോരാട്ടത്തിനാണ് സംസ്ഥാനം ഒരുങ്ങുന്നത്. ബി.ജെ.പിക്ക് ഒരു മണ്ഡലത്തിലും ജയിക്കാനാവില്ല. സ്ഥാനാർത്ഥികളെ സംബന്ധിച്ച് മണ്ഡലം കമ്മിറ്റികളിൽ നിന്ന് അഭിപ്രായം തേടും. തിരഞ്ഞെടുപ്പിന് പാർട്ടി പൂർണ സജ്ജമാണ്. തെരഞ്ഞെടുപ്പിനിടെ പുകമറ സൃഷ്ടിക്കാനാണ് ചെന്നിത്തലയുടെ ശ്രമമെന്നും കോടിയേരി പറഞ്ഞു.