gurusaamathi

കടുത്തുരുത്തി : എസ്. എൻ. ഡി. പി യോഗം 123-ാം നമ്പർ കടുത്തുരുത്തി ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുസമാധി ദിനാചരണം നടന്നു. ശാഖാ പ്രസിഡന്റ് എ. പി വിജയപ്പൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് എ. ഡി. പ്രസാദ് ആരിശ്ശേരിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യൂണിയൻ സെക്രട്ടറി എൻ. കെ രമണൻ മുഖ്യ പ്രഭാഷണവും അഡ്വ. മോൻസ് ജോസഫ് എം. എൽ. എ അനുഗ്രഹപ്രഭാഷണവും നടത്തി. സമാധിദിനാചരണത്തോടനുബന്ധിച്ച് ആര്യ മനുമോഹൻ പ്രഭാഷണം നടത്തി. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വി സുനിൽ അവാർ‌ഡ് വിതരണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി ആൽബർട്ട്, വികസന കാര്യ ചെയർമാൻ കമ്മിറ്റി മെമ്പർ തോമസ് വെട്ടുവഴി എന്നിവർ ഒാണാഘോഷ സമ്മാനവിതരണം നടത്തി. യോഗം ഡയറക്ടർ ബോർഡ് മെമ്പർ ടി. സി ബൈജു ഗുരുദേവ മഹാസമാധി സന്ദേശം നൽകി. യൂണിയൻ കമ്മിറ്റി അംഗം സി. കെ വിക്രമൻ, 123-ാം നമ്പർ ശാഖാ വൈസ് പ്രസിഡന്റ് എ. ഷാജിമോൻ, വനിതാസംഘം പ്രസിഡന്റ് ഷാരി ഷാജി, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് പി. ആർ ഹരീഷ്, യൂണിയൻ യൂത്ത് മൂവ്മെന്റ് വൈസ് പ്രസിഡന്റ് കെ. ജി രാജേഷ് എന്നിവർ ആശംസകൾ അറിയിച്ചു. ശാഖാ യോഗം സെക്രട്ടറി ആർ. ജിജിമോൻ സ്വാഗതവും ശാഖാ യോഗം മാനേജിംഗ് കമ്മറ്റിയംഗം കെ. എസ് രാജപ്പൻ കൃതഞ്ജതയും പറഞ്ഞു. സമാധി ദിനാചരണത്തോട് അനുബന്ധിച്ച് മഹാസമാധി പൂജ, വിശേഷാൽ പൂജ, ഗുരുപുഷ്പാഞ്ജലി എന്നിവയും ഉണ്ടായിരുന്നു.