പാലാ: മഹാഗുരുവിന്റെ സമാധി ആചരണം പ്രാർത്ഥനാനിർഭരം. ഗുരുപൂജ, സമൂഹപ്രാർത്ഥന, വിശേഷാൽ പ്രർത്ഥനകൾ എന്നിവ ഗുരുദേവക്ഷേത്രങ്ങളിൽ നടന്നു.

പാലാ: ഇടപ്പാടി ആനന്ദ ഷൺമുഖ ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 92മത് മഹാസമാധി ദിനാചരണത്തോട് അനുബന്ധിച്ച് ഗണപതി ഹോമം, ഗുരുപൂജ ഗുരുദേവ കൃതികളുടെ ആലാപനം, കോട്ടയം വിജയമ്മ ടീച്ചറിന്റെ പ്രഭാഷണം, സമൂഹപ്രാർത്ഥന, സമൂഹ അർച്ചന, മഹാഗുരുപൂജ, മഹാസമാധി പ്രാർത്ഥനകൾക്കു ശേഷം അന്നദാനം, വൈകിട്ട് ദീപാരാധന എന്നിവ നടന്നു. വൈക്കം സനീഷ് ശാന്തികൾ നേതൃത്വം നൽകി. മന്ത്രി എം.എം. മണി പങ്കെടുത്തു.സ്ഥാനാർത്ഥികളായ മാണി. സി. കാപ്പൻ, ജോസ് ടോം, എൻ. ഹരി എന്നിവരും എത്തിയിരുന്നു.

ഏഴാച്ചേരി എസ്.എൻ.ഡി.പി യോഗം158ാം നമ്പർ ശാഖാ ഗുരുമന്ദിരത്തിൽ രാവിലെ പുത്തൻ മ്യാലിൽ ശിവരാമൻ തന്ത്രികൾ, വിപിൻദാസ് ശാന്തികൾ എന്നിവരുടെ കാർമ്മികത്വത്തിൽ ഗുരുപൂജയും മറ്റു വിശേഷാൽ പൂജകളും നടന്നു. സമൂഹപ്രാർത്ഥന. വൈകിട്ട് 3 മുതൽ സമാധി പ്രാർത്ഥനയും നടന്നു.

രാമപുരം: എസ്.എൻ.ഡി.പി യോഗം 161ാം നമ്പർ ശാഖാ വക കൊണ്ടാട് ശ്രീ സുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രത്തിലും, രാമപുരം ഗുരു മന്ദിരത്തിലും ഗുരു സമാധി ദിനാചരണ ഭാഗമായി വിശേഷാൽ പൂജകൾ നടന്നു. ഗുരുമന്ദിരത്തിൽ വിശേഷാൽ പൂജകൾ, സമൂഹപ്രാർത്ഥന, അഡ്വ. എ. രമണൻ കടമ്പറയുടെ പ്രഭാഷണം സമൂഹസദ്യ, സമൂഹപ്രാർത്ഥന, മഹാസമാധി സമയത്ത് വിശേഷാൽ പ്രാർത്ഥന എന്നിവ ഉണ്ടായിരുന്നു.

താമരക്കാട്: എസ്.എൻ.ഡി.പി യോഗം 1505-ാം നമ്പർ ശാഖയിൽ രാവിലെ ഗുരുപൂജ, ഉപവാസ പ്രാർത്ഥന വൽസാ രാജന്റെ പ്രഭാഷണം, വൈകിട്ട് പ്രാർത്ഥനാ സമർപ്പണം, അന്നദാനം എന്നിവ നടന്നു.

തെക്കുംമുറി: എസ്.എൻ.ഡി.പി യോഗം 3385-ാം നമ്പർ ശാഖാ ഗുരുമന്ദിരത്തിൽ ഗുരുപൂജ, തുടർന്ന് സമൂഹപ്രാർത്ഥന, ജയപ്രകാശ് മോനിപ്പള്ളിയുടെ പ്രഭാഷണം, ശാന്തിയാത്ര, മഹാസമാധി പൂജ, 3.15ന് മഹാസമാധി പ്രസാദം എന്നിവ നടന്നു.

നീലൂർ: 3249-ാം നമ്പർ ശാഖയുടെ പ്രാർത്ഥനാ ഹാളിൽ ദീപാരാധന, തുടർന്ന് ഗുരുദേവ പ്രാർത്ഥന,ഗുരുദേവ കൃതികളുടെ ആലാപനം. പിറയാർ തുളസീ മുരളീധരന്റെ പ്രഭാഷണം. തുടർന്ന് സമൂഹപ്രാർത്ഥന, അന്നദാനം എന്നിവ നടന്നു.

കിടങ്ങൂർ: ഗുരുമന്ദിരത്തിൽ ഗണപതിഹോമം, ഗുരിപൂജ, മുതുകുളം സോമാനാഥിന്റെ പ്രഭാഷണം, മഹാസമാധി പൂജ, അന്നദാനം എന്നിവ നടന്നു.

പിറയാർ, കൊല്ലപ്പള്ളി, പാലാ ടൗൺ, മീനച്ചിൽ, വലവൂർ, ആണ്ടൂർ, പിഴക് എന്നി ഗുരുമന്ദിരങ്ങളിലും മഹാസമാധി ദിനാചരണം ഭക്തിനിർഭരമായി.