കടുത്തുരുത്തി : എസ്. എൻ. ഡി. പി യോഗം 6383-ാം നമ്പർ വാലാച്ചിറ ശാഖയുടെ നേതൃത്വത്തിൽ മഹാസമാധി ദിനാചരണം നടന്നു. കടുത്തുരുത്തി യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശാഖാ പ്രസിഡന്റ് സോമൻ കണ്ണംപുഞ്ചയിൽ അദ്ധ്യക്ഷത വഹിച്ചു. സമാധിദിനത്തോടനുബന്ധിച്ച് സുരേഷ് വടയാർ (പ്രോസസ് എഞ്ചിനിയർ, ടി.സി.സി കൊച്ചി ) ഗുരുദേവ ദർശന പ്രഭാഷണം നടത്തി. കെ. പി സദാനന്ദൻ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് ബിനുകുമാർ ബിനുനിവാസ് നന്ദി പറഞ്ഞു.