കോട്ടയം: സംവരണാവകാശം കേന്ദ്രം അട്ടിമറിക്കുന്നെന്ന് ആരോപിച്ച് ദളിത് സംയുക്ത സമിതിയുടെ നേതൃത്വത്തിൽ പൂനാ കരാർ ദിനമായ 24ന് സംവരണ സംരക്ഷണ കൺവെൻഷൻ നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 10ന് പഴയ പോലീസ് സ്റ്റേഷൻ മൈതാനിയിൽ നടത്തുന്ന കൺവെൻഷൻ ജസ്റ്റിസ് കമാൽ പാഷ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറ്വരെ നടക്കുന്ന കൺവെൻഷനിൽ പതിനെട്ടോളം സംഘടനകളുടെ പ്രതിനിധികൾ സംസാരിക്കും. സംസ്ഥാന വ്യാപകമായി നടക്കുന്ന സമരപരിപാടികളുടെ തുടക്കമാണ് കൺവെൻഷനെന്ന് ജനറൽ കൺവീനർ അഡ്വ പി.ഒ. ജോൺ ചെയർമാൻ എ കെ സജീവ്, ഐ ആർ സദാനന്ദൻ, ഓമന ശ്രീജ, ജിനമിത്ര എന്നിവർ പറഞ്ഞു.