കോട്ടയം: പനച്ചിക്കാട് ദക്ഷിണ മൂകാംബിയിലെ നവരാത്രി മഹോത്സവത്തിന് ഇരുപത്തിയേഴിന് തുടക്കമാവും. ചടങ്ങുകൾ 29 മുതലാണ് ആരംഭിക്കുന്നതെങ്കിലും കലോപാസകരുടെ തിരക്ക് കണക്കിലെടുത്താണ് ഇരുപത്തിയേഴിന് തന്നെ ആഘോഷങ്ങൾ തുടങ്ങുന്നതെന്ന് ക്ഷേത്രം ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു. ഒക്ടോബർ അഞ്ചിന് വൈകിട്ട് പൂജവയ്പ് ചടങ്ങുകൾ നടക്കും. ഏഴിന് മഹാനവമി, വിദ്യാരംഭം ഒക്ടോബർ 8ന് പുലർച്ചെ നടക്കും. നവരാത്രി സംഗീതോത്സവത്തിന്റെ ഭാഗമായുള്ള ദേശീയ നൃത്ത സംഗീതോത്സവത്തിൽ ഗായകൻ ഡോ തോപ്പൂർ സായി റാമിന്റെ സംഗീതക്കച്ചേരിയാണ് പ്രധാന ഇനം. ആർ.എൽ.വി, രാമകൃഷ്ണന്റെ ഭരതനാട്യം ഉണ്ടായിരിക്കും. ദക്ഷിണമൂകാംബികേന്ദ്രീകരിച്ച് നൃത്ത, സംഗീത, വാദ്യ, വിദ്യാലയം ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. ഊരാണ്മയോഗം പ്രസിഡന്റ് കെ.എൻ.നാരായണൻ നമ്പൂതിരി കൈമുക്കില്ലം, ദേവസ്വം മാനേജർ കെ.എൻ.നാരായണൻ നമ്പൂതിരി, അസി.മാനേജർ.കെ.വി.ശ്രീകുമാർ തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.