വൈക്കം: ഗുരുദേവ ദർശനങ്ങളുടെ പ്രസക്തി ലോകമെങ്ങും എത്തിക്കാൻ ജാതി മത ഭേദമന്യേ എല്ലാ വിഭാഗങ്ങളും പ്രചാരകരായി മാറണമെന്ന് എസ്. എൻ. ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ പറഞ്ഞു. എസ്. എൻ. ഡി. പി. യോഗം വൈക്കം യൂണിയൻ സംഘടിപ്പിച്ച സമാധിദിനാചരണ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പടിഞ്ഞാറെ നടയിലെ ഗുരുദേവ മന്ദിരത്തിൽ പ്രീതി നടേശൻ സമാധിദീപം തെളിയിച്ചു. യൂണിയൻ പ്രസിഡന്റ് പി. വി. ബിനേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. പി. സെൻ, വൈസ് പ്രസിഡന്റ് കെ. ടി. അനിൽകുമാർ, രാജേഷ് മോഹൻ, വി. മോഹനൻ, എ. പി. കൃഷ്ണകുമാർ, പ്രഭാകരൻ, അഭിലാഷ്, ഷാജി വിജയൻ, കെ. വി. പ്രസന്നൻ, ടി. എസ്. സുധീർ, പി. വി. വിവേക്, രതീഷ്, ഷീജ സാബു, രമ സജീവൻ, ബീന അശോകൻ, കനകമ്മ പുരുഷൻ, മണിമോഹൻ, സുശീല എന്നിവർ പങ്കെടുത്തു. യോഗം കൗൺസിലർ പി. ടി. മന്മദൻ ഗുരുദേവ സമാധിയെക്കുറിച്ച് പ്രഭാഷണം നടത്തി. വിവിധ ശാഖകളിൽ നിന്നെത്തിയ ശ്രീനാരായണീയർ ഗുരുമന്ദിരത്തിൽ പുഷ്പാർച്ചനയും സമൂഹപ്രാർത്ഥനയും ഭജനയും നടത്തി. ടൗണിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള ശാഖകളുടെ നേതൃത്വത്തിൽ ശാന്തിയാത്രയും നടത്തി.