കോട്ടയം: തിരുവല്ല ദീപ ജംഗ്ഷനിൽ വാട്ടർ അതോറിട്ടി അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ എം.സി. റോഡിൽ ഗതാഗതം ക്രമീകരണം ഏർപ്പെടുത്തി. ചങ്ങനാശേരി ഭാഗത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന വാഹനങ്ങൾ മുത്തൂർ ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് ചിലങ്ക ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് റെയിൽവേ സ്റ്റേഷൻ റോഡ് വഴി എസ്.സി.എസ് ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് പോകണം . ചങ്ങനാശേരി ഭാഗത്തുനിന്നും മാന്നാർ മാവേലിക്കര എടത്വാ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഇടിഞ്ഞില്ലം ജംഗ്ഷനിൽ നിന്നും വലത് തിരിഞ്ഞു പോകണം . ഇടിഞ്ഞില്ലം – കാവുംഭാഗം റോഡ് വൺവേ ആയിരിക്കും. ഈ വഴിയിൽക്കൂടി ഇടിഞ്ഞില്ലത്തുനിന്നും കാവുംഭാഗത്തേക്കു മാത്രമേ വാഹനങ്ങൾ പോകാൻ പാടുള്ളൂ. നാളെ രാവിലെ 06.00 വരെ നിയന്ത്രണം ഉണ്ടായിരിക്കും.