മോനിപ്പള്ളി: മീമ്പന്താനത്ത് പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ (74) നിര്യാതയായി. വലവൂർ എരപ്പാംകുഴി കുടുംബാംഗമാണ്. മക്കൾ: റോസിലി, മോളി, പരേതനായ ജോസ്, ടോമി, മേരി, മിനി. മരുമക്കൾ: ജോർജ്, പരേതനായ ജോയി, ലിസി, സുജ, ബാബു, സിബി. സംസ്ക്കാരം ഇന്ന് 2.30 ന് അച്ചിയ്ക്കൽ ഉദയഗിരി സെന്റ് ജോസഫ് പള്ളിയിൽ.