പാലാ: കടപ്പാട്ടൂർ ക്ഷേത്രസന്നിധിയിൽ സ്വാമി ഉദിത് ചൈതന്യ നയിക്കുന്ന പഞ്ചമവേദ ഭാഗവതമഹായജ്ഞം ഇന്നു തുടങ്ങും. 30ന് അവസാനിക്കും. ഒരു സമ്പുർണ്ണ ഭാഗവതതത്വവിചാരമാണ് ഈ ഏഴ് ദിവസങ്ങളിലായി ക്രമീകരിച്ചിട്ടുള്ളതെന്ന് ഭാരവാഹികൾ പറഞ്ഞു. 'ഭാഗവതം നിത്യജീവിതത്തിൽ' എന്നതാണ് മുഖ്യ വിഷയം. ഇന്ന് വൈകിട്ട് 5 ന് സുൽത്താൻബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ സപ്താഹയജ്ഞം ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ വനിതാ സംഗമം, വിദ്യാർത്ഥിയുവജന സംഗമം, സന്യാസി സംഗമം, തീർത്ഥാടന യാത്രകരുടെ സംഗമം, ഭാഗവതരാമായണനാരായണീയ പാരായണക്കാരുടെ സംഗമം തുടങ്ങി വിവിധങ്ങളായ സമ്മേളനങ്ങളും, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ ആദരിക്കൽ, യുവപ്രതിഭകളുടെ കലാവിരുന്ന്, എന്നിങ്ങനെ വിവിധങ്ങളായ പരിപാടികളും ഉണ്ടായിരിക്കും. ദിവസവും രാവിലെ 6 മണിക്ക് തുടങ്ങുന്ന യജ്ഞം വൈകിട്ട് 8 മണി വരെ നീണ്ടുനിൽക്കും. അമ്പതിനായിരത്തോളം ഭക്തജനങ്ങൾ എത്തുമെന്നാണ് പ്രതീക്ഷ. ക്ഷേത്രം ബ്രഹ്മശ്രീ നാരായണൻ നീലകണ്ഠൻ ഭട്ടതിരിപ്പാട്, കോട്ടയം അസിസ്റ്റന്റ് കളക്ടർ കുമാരി ശിഖാ സുരേന്ദ്രൻ, കാലടി ശ്രീശങ്കര യൂണിവേഴ്‌സിറ്റി മുൻ വൈസ്ചാൻസിലർ ഡോ. എം. സി. ദിലീപ് കുമാർ, ആർട്ട് ഒഫ് ലിവിംഗ് ബാംഗ്ലൂർ ആശ്രമം ട്രസ്റ്റി പ്രശാന്ത് നായർ, മുൻ വനിതാ കമ്മീഷൻ അംഗം ഡോ. പ്രമീളാദേവി, സാമവേദി ഡോ. തോട്ടം ശിവകരൻ നമ്പൂതിരി, വിവേകാനാന്ദ ട്രാവൽസ് എം. ഡി. സി. നരേന്ദ്രൻ, അക്കീരമൺ കാളിദാസ് ഭട്ടതിരി, അരുണാപുരം ശ്രീരാമാകൃഷ്ണാശ്രമം മഠാധിപതി സ്വാമി വാമദേവാനന്ദ, വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ, മറ്റക്കര ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി വിശുദ്ധാനന്ദ, കുടക്കച്ചിറ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി അഭയാനന്ദ, ടി.വി അവതാരക അശ്വതി ശ്രീകാന്ത്, വാഴൂർ എൻ. എസ്. എസ്. കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. മുരളീ വല്ലഭൻ, ഡോ. ജയലക്ഷ്മി, ഡോ. എൻ. കെ. മഹാദേവൻ, ഡോ. അരവിന്ദ് എസ്. നായർ തുടങ്ങിയവർ വിശിഷ്ടാതിഥികളായി വിവിധ ദിവസങ്ങളിൽ എത്തിച്ചേരും.