23-vkm-1-jpg

വൈക്കം: സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ ഭൂമിയെ ഹരിതാഭമാക്കാൻ വൃക്ഷ തൈ നടീൽ പദ്ധതി ആവിഷ്‌ക്കരിച്ചു. ഫല വൃക്ഷ തൈകളുടെ വിതരണ ഉദ്ഘാടനം സിനിമ താരം ദേവി ചന്ദന നിർവ്വഹിച്ചു. പി. ടി. എ. പ്രസിഡന്റ് പി. പി. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. പ്രധമ അദ്ധ്യാപിക പി. ആർ. ബിജി മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽമാരായ കെ. വി. പ്രദീപ് കുമാർ, ഷാജി. ടി. കുരുവിള, എൽ. പി. എസ്. എച്ച്. എം. പി. ടി. ജിനീഷ്, സി. പി. ഒ. ടി. ശ്രീനി, എ. സി. പി. ഒ. അമൃത പാർവ്വതി എന്നിവർ പ്രസംഗിച്ചു.