വൈക്കം: മറ്റു വിഭാഗങ്ങൾ നമ്പൂതിരിയാകാൻ അക്ഷീണം പ്രയ്ത്‌നിക്കുന്ന ഇന്നത്തെ സാമൂഹിക പശ്ചാതലത്തിന് കാരണം നമ്മുടെ പൂർവ്വികർ കാത്തുസൂക്ഷിച്ച സംസ്‌ക്കാരവും പാരമ്പര്യവും ആണെന്ന് യോഗ ക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് ടി. ആർ. വല്ലഭൻ നമ്പൂതിരി യുവ തലമുറയെ ഓർമ്മപ്പെടുത്തി.
വല്ലഭൻ നമ്പൂരിയ്ക്കും സംസ്ഥാന ജനറൽ സെക്രട്ടറി എം. വി. സുബ്രഹ്മണ്യൻ നമ്പൂതിരിയ്ക്കും യോഗ ക്ഷേമ സഭ വൈക്കം ഉപസഭ നല്കിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൊതുരംഗങ്ങളിലും മത്സരാധിഷ്ഠിത ജീവിത വീഥികളിലും വെല്ലുവിളികളെ അതിജീവിച്ച് മിന്നുന്ന വിജയം കരസ്ഥമാക്കുവാൻ നമ്പൂതിരി സമൂഹം തയ്യറാകണമെന്നും അദ്ദേഹം പറഞ്ഞു. ഗൗരിശങ്കരം ഓർഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ പി. മാധവൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. യോഗ ക്ഷോമ സഭ സംസ്ഥാന ജനറൽ സെക്രട്ടറി എം. വി. സുബ്രഹ്മണ്യൻ നമ്പൂതിരി, ജില്ലാ രക്ഷാധികാരി വൈക്കം പി. എൻ. നമ്പൂതിരി, ജില്ലാ പ്രസിഡന്റ് എ. എ. ഭട്ടതിരി, ജില്ലാ സെക്രട്ടറി എസ്. സതീഷ്, എസ്. പോറ്റി, ആയാംകുടി വാസുദേവൻ നമ്പൂതിരി , വാസുദേവൻ പോറ്റി , ഉണ്ണികൃഷ്ണൻ , മീര ഭായി എന്നിവർ പ്രസംഗിച്ചു.