അടിമാലി: സെന്റ് ജോർജ് ലോഡ്ജ് ഉടമ റിട്ട: പൊതുമരാമത്ത് ഓവർസിയർ മണിയാട്ടുകുടി എം.യു ചാക്കോ (82) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ഇന്ന് രാവിലെ 10-ന് വസതിയിൽ ആരംഭിച്ച് 11-ന് അടിമാലി സെന്റ് ജോർജ് യാക്കോബായ സിറിയൻ കത്തീഡ്രലിൽ സംസ്കരിക്കും. നെല്ലിമറ്റം നെല്ലാട്ടുകുടി കുടുംബാംഗം ഏലമ്മയാണ് ഭാര്യ. മക്കൾ: റോയി, റീന, എൽദോസ് (വൈദ്യുതി വകുപ്പ് കരാർ ജീവനക്കാരൻ). മരുമക്കൾ:റോസിലി, എബ്രാഹാം മുണ്ടയ്ക്കൽ (കോലഞ്ചേരി സെന്റ് പിറ്റേഴ്സ് കോളേജ് അദ്ധ്യാപകൻ), മീര (അടിമാലി കാർമൽഗിരി കോളേജ് അദ്ധ്യപിക).