അടിമാലി:കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ അടിമാലിക്ക് സമീപം കാംകോ ജംഗ്ഷനിൽ ബൈക്കും കാറും കൂട്ടി ഇടിച്ച് രണ്ട് പേർക്ക് പരിക്ക്പറ്റി. അടിമാലി മച്ചിപ്ലാവ് അറക്കൽ ഷൈജൻ (42) തോട്ടിങ്കൽ ജോർജ് (61 ) എന്നിവർക്കാണ് പരിക്ക് പറ്റിയത് മൂന്നാറിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു കാർ കാംകോ ജംഗ്ഷനിലെ എ ടിഎമ്മിൽ നിർത്തിയശേഷം തിരിക്കുന്നതിനിടയിൽ ബൈക്ക് കാറിൽഇടിക്കുകയായിരുന്നു കൈകാലുകൾക്ക് ഗുരുതരമായി പരിക്ക് പറ്റിയ രണ്ടുപേരെയും അടിമാലി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു