പാലാ: തെങ്ങിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. അയ്യമ്പാറ മരങ്ങാട്ട് എം കെ കുരുവിളയാണ് (60, സിപിഐ എം അയ്യമ്പാറ ബ്രാഞ്ചംഗം) മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപകടത്തിൽപ്പെട്ടത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഞായറാഴ്ചയാണ് മരിച്ചത്. സംസ്‌കാരം നാളെ. ഭാര്യ: പരേതയായ ലിസി കടനാട് ഏരിമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: ജോമോൻ (സി.പി.ഐ. എം അയ്യമ്പാറ ബ്രാഞ്ചംഗം), ജോമി, ജ്യോതി. മരുമക്കൾ: ഡെന്നി സേവ്യർ ചക്കാലപ്പറമ്പിൽ (ഇടമറ്റം), രൂപേഷ് ജോർജ് താന്നിക്കതൊടിയിൽ (വെള്ളികുളം), ദിൽജിന മീണ്ടൂപറമ്പിൽ (നീലൂർ).