കോട്ടയം: കാർഷിക വീണ്ടെടുപ്പിന് നദീപുനർസംയോജന പദ്ധതി ലോകത്തിന് തന്നെ മാതൃകയാണെന്ന് മുൻ കേന്ദ്ര പരിസ്ഥിതി വകുപ്പ് സെക്രട്ടറി ഡോ.റോയ് പോൾ. മീനച്ചിലാർ - മീനന്തറയാർ- കൊട്ടാരാർ നദീ പുനർസംയോജന പദ്ധതിയുടെ ഭാഗമായി മണർകാട് നാലു മണിക്കാറ്റിൽ നടന്ന കർഷകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ: ജേക്കബ്ബ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. കോർഡിനേറ്റർ അഡ്വ.കെ.അനിൽകുമാർ ആമുഖ പ്രഭാഷണം നടത്തി. മീനച്ചിൽ നദീസംരക്ഷണ സമിതി പ്രസിഡന്റ് ഡോ.എസ് രാമചന്ദ്രൻ ,ഡോ :പുന്നൻ കുര്യൻ വേങ്കടത്ത്, വിജയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിസി ബോബി, മണർകാട് ഗ്രാമപഞ്ചായത്തംഗം ബിജു തോമസ്, ലൈഫ് ട്രീ ഫൗണ്ടേഷൻ ഡയറക്‌ടർ ഏബ്രഹാം കുര്യൻ, എം. എ മാത്യു മറ്റത്തിൽ, ബിനു പാറയിൽ എന്നിവർ പ്രസംഗിച്ചു.