അടിമാലി:കഞ്ചാവിന്റെ മൊത്തവ്യാപാരി പതിനൊന്ന് കിലോ ഉണക്ക കഞ്ചാവുമായി പിടിയിലായി. മാങ്കുളം ആറാം മൈൽ കരയിൽ താമസിക്കുന്ന കണ്ണാത്തു കുഴി വീട്ടിൽ ഫ്രാൻസിസ് തോമസ് (52) ആണ് അടിമാലിനാർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ.പിടിയിലായത്.. അടിമാലി മാങ്കുളം റോഡിലുള്ള പീച്ചാട് എന്ന സ്ഥലത്ത്കഞ്ചാവ് കൈമാറ്റം ചെയ്യുന്നതിനായി നിൽക്കുമ്പോഴാണ് ഫ്രാൻസിസ് എക്‌സൈസ് സംഘത്തിന്റെ വലയിലായത്.. മണം പുറത്തു വരാത്ത രീതിയിൽ പായ്ക്കിംഗ് ടേപ്പു കൊണ്ട് ഒട്ടിച്ച് പൊതികളാക്കിപ്ലാസ്റ്റിക് ചാക്കിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഒരു കിലോ കഞ്ചാവിന് ഇരുപതിനായിരം രൂപ നിരക്കിലാണ് ഫ്രാൻസിസ് വിൽപ്പന നടത്തിയിരുന്നത്.. ഫ്രാൻസിസിന്കഞ്ചാവ് എത്തിച്ചു നൽകിയ രണ്ടു പേരെക്കുറിച്ച് എക്‌സൈസ് സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്..രണ്ടു മാസത്തോളമായി ഫ്രാൻസിസ് എക്‌സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. പീച്ചാട് മേഖലയിൽ വ്യാപകമായി കഞ്ചാവ് കൈമാറ്റം നടക്കുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു.. ഫ്രാൻസിസ് മുൻപ് ആന്ധ്രപ്രദേശിൽകഞ്ചാവ് കേസിൽ ഒരു മാസത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം കെ പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസറായ കെ വി സുകു, സിവിൽ എക്‌സൈസ് ഓഫീസർമാരായ എ സി നെബു, മീരാൻ കെ എസ് ,രംജിത്ത് കവിദാസ്, രതിമോൾ കെ എം, ശരത് എസ് പി എന്നിവരും പങ്കെടുത്തു.. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.