കോട്ടയം : ജില്ലാ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 12 ന് ദേശീയ ലോക് അദാലത്ത് നടത്തും. കോടതിയുടെ പരിഗണനയിലുള്ള കേസുകൾ, കുടുംബകോടതി കേസുകൾ, വാഹനാപകട നഷ്ടപരിഹാരവും പണമിടപാടുകളുമായി ബന്ധപ്പെട്ട കേസുകൾ തുടങ്ങിയവ പരിഗണിക്കും. ജലവകുപ്പ്, ഇലക്ട്രിസിറ്റി, രജിസ്‌ട്രേഷൻ, ലേബർ മുതലായ വകുപ്പുകൾ കക്ഷികളായ കേസുകളും അദാലത്തിൽ ഉൾപ്പെടുത്തും.
കോടതിയുടെ പരിഗണനയിൽ എത്താത്ത പരാതികളും പരിഗണിക്കും. പരാതികൾ താലുക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റിയിൽ നേരിട്ടോ തപാൽ മുഖേനെയോ ഒക്ടോബർ നാലിനകം നൽകാം. അദാലത്തിന്റെ തീരുമാനം അന്തിമമായിരിക്കും. വിശദ വിവരങ്ങൾക്ക് അതതു താലുക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുമായി ബന്ധപ്പെടാം. ഫോൺ: കോട്ടയം (04812578827,9400997277), ചങ്ങനാശേരി(04812421272, 9447787850) മീനച്ചിൽ (പാലാ 04822216050, 9495537390), കാഞ്ഞിരപ്പള്ളി (04828225747, 9947132692), വൈക്കം (04829223900,9526843646)