കോട്ടയം: സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രളയ സെസ് പിൻവലിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീൻ. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലായിൽ നടത്തിയ ഏകദിന സെമിനാറും പഠനക്ലാസും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എം.കെ തോമസുകുട്ടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര, സംസ്ഥാന ട്രഷറർ ദേവസ്യ മേച്ചേരി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ജില്ലയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.പിമാർക്കും സംസ്ഥാന ഭാരവാഹികൾക്കും യോഗത്തിൽ സ്വീകരണം നൽകി. എം.പിമാരായ ജോസ് കെ.മാണി, തോമസ് ചാഴികാടൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.അഹമ്മദ് ഷെറീഫ്, കെ.കെ വാസുദേവൻ, സെക്രട്ടറിമാരായ കെ.എൻ ദിവാകരൻ, കെ.ദേവരാജൻ, ബാബു കോട്ടയിൽ, കെ.സേതുമാധവൻ എന്നിവർ പ്രസംഗിച്ചു. വ്യാപാരമേഖലയിലെ ആധുനിക പ്രവണതകൾ എന്ന വിഷയത്തിൽ ഇന്റർനാഷണൽ ട്രെയിനറും ബിസിനസ് കൺസൾട്ടന്റുമായ ജസ്റ്റിൻ തോമസ് ക്ലാസെടുത്തു. എ.കെ.എൻ പണിക്കർ, ഇ.സി ചെറിയാൻ, പി.സി അബ്‌ദുൾ ലത്തീഫ്, വി.സി ജോസഫ്, കെ.ജെ മാത്യു, ടി.കെ രാജേന്ദ്രൻ, കെ.എ വർഗീസ്, ഫിലിപ്പ് മാത്യു തരകൻ എന്നിവർ പ്രസംഗിച്ചു.