mg-university
MG university

പുതുക്കിയ പരീക്ഷ തീയതി

സ്‌കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസസിൽ 27ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.ഫിൽ (2018-19) സൈക്കോളജിക്കൽ ബേസിസ് ഒഫ് എജ്യൂക്കേഷൻ എന്ന പരീക്ഷ ഒക്‌ടോബർ നാലിന് നടത്തും.

ഒന്നാം വർഷ എം.എസ്‌സി. മെഡിക്കൽ മൈക്രോബയോളജി (റഗുലർ/സപ്ലിമെന്ററി 2016 അഡ്മിഷൻ മുതൽ) പരീക്ഷകൾ ഒക്‌ടോബർ 11 മുതൽ നടത്തും.

പരീക്ഷ തീയതി

മൂന്നാം സെമസ്റ്റർ എം.ബി.എ (2018 അഡ്മിഷൻ റഗുലർ/2015-2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഒക്‌ടോബർ 18 മുതൽ ആരംഭിക്കും. പിഴയില്ലാതെ 28 വരെയും 500 രൂപ പിഴയോടെ 30 വരെയും 1000 രൂപ സൂപ്പർഫൈനോടെ ഒക്‌ടോബർ ഒന്നുവരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർത്ഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 40 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമേ അടയ്ക്കണം.

പരീക്ഷഫലം

നാലാം സെമസ്റ്റർ എം.എസ്‌സി ബോട്ടണി (സി.എസ്.എസ്. റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ അഞ്ചുവരെ അപേക്ഷിക്കാം.

ഒന്നാം വർഷ ബി.എസ്‌സി മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി (എം.എൽ.ടി. സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ മൂന്നുവരെ അപേക്ഷിക്കാം.

സൂക്ഷ്മപരിശോധന

മൂന്നാം സെമസ്റ്റർ ബി.കോം. സി.ബി.സി.എസ്. ഒക്‌ടോബർ 2019 റഗുലർ (2017 അഡ്മിഷൻ) പരീക്ഷയുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഒക്‌ടോബർ 27, 28 തീയതികളിൽ സിൽവർ ജൂബിലി പരീക്ഷഭവനിലെ 225ാം നമ്പർ മുറിയിൽ തിരിച്ചറിയൽ കാർഡ്, ഹാൾടിക്കറ്റ് എന്നിവ സഹിതം എത്തണം.