kob-joseph

കുറവിലങ്ങാട്: കോഴാ കോച്ചേരിൽ ജോസഫ് ലൂക്കാ (ഔസേപ്പച്ചൻ, 82,കേരളാ കോൺഗ്രസ് മരങ്ങാട്ടുപിള്ളി മണ്ഡലം കമ്മറ്റിയംഗം) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർഥാടന ദൈവാലയത്തിൽ. ഭാര്യ: അന്നക്കുട്ടി പെരുവ ശാന്തിപുരം മ്യാലിൽ കുടുംബാംഗമാണ്. മക്കൾ: മേരി, വത്സമ്മ, സിസ്റ്റർ ലിന്റ എ.എസ്.എം.ഐ (ജനറലേറ്റ്, ചീരംഞ്ചിറ, ചങ്ങനാശേരി), റോസിലി (സ്റ്റാഫ് നഴ്‌സ്, ഖത്തർ), ബെന്നി കോച്ചേരി (പാലാ രൂപത പാസ്റ്ററൽ കൗൺസിൽ അംഗം, കുറവിലങ്ങാട് പള്ളിയോഗം സെക്രട്ടറി). മരുമക്കൾ: പി.പി തോമസ് പഴയംമ്പിള്ളിൽ (പെരുവ), സിനിമോൻ ജോസ് വട്ടക്കുന്നേൽ തോട്ടുവാ (ഖത്തർ), കൊച്ചുമോൾ മുള്ളൻകുഴിയിൽ (മുണ്ടക്കയം), പരേതനായ മാനുവൽ പി. ടോം പടിഞ്ഞാറേക്കുറ്റിക്കാട്ടുകുന്നേൽ (കാണക്കാരി). സഹോദരങ്ങൾ: മറിയക്കുട്ടി കന്നുതൊട്ടിയിൽ (തോട്ടുവ), സിസിലി കാവുന്തറ (കാഞ്ഞിരത്താനം), പരേതരായ എലിയാമ്മ പുളിക്കിയിൽ (കടുത്തുരുത്തി), അന്നമ്മ കന്നിലക്കാട്ടിൽ (പാലക്കാട്), തെയ്യാമ്മ പുളിക്കൽ(ആലപുരം), കുര്യൻ ലൂക്കാ കോച്ചേരിൽ, മാണി ലൂക്കാ കോച്ചേരിൽ, ഇമ്മാനുവൽ ലൂക്കാ കോച്ചേരിൽ (പാലക്കാട്), റോസമ്മ മുള്ളംമടയ്ക്കൽ (കോഴാ).