അടിമാലി: അടിമാലി താലൂക്കാശുപത്രി പുതിയ ബ്ലോക്കിലെ ലിഫ്ടിനുള്ളിൽ രോഗി കുടുങ്ങി.തിങ്കളാഴ്ച്ച രാവിലെ ഏഴരയൊടെയായിരുന്നു സംഭവം .കാലിൽ മുറിവിന് ചികത്സയിൽ കഴിഞ്ഞിരുന്ന അടിമാലി ഇരുന്നൂറ് ഏക്കർ കൊള്ളിക്കൽ പൗലോസ് ആശുപത്രിയുടെ മൂന്നാംനിലയിൽ പ്രവർത്തിക്കുന്ന പുരുഷ വാർഡിൽ നിന്നും ഭക്ഷണം കഴിക്കാൻ പുറത്തേക്ക് പോകുന്നതിനായി ലിഫ്ടിൽ കയറി.ലിഫ്ടിൽ കയറിയ ഉടനെ വലിയ ശബ്ദം കേട്ടതായും വാതിലുകൾ കൃത്യമല്ലാത്ത രീതിയിൽ അടഞ്ഞ ശേഷം പ്രവർത്തനം നിലച്ചതായും പൗലോസ് പറഞ്ഞു.പൗലോസ് ലിഫ്ടിൽ കുരുങ്ങിയതായി മറ്റ് രോഗികൾക്കും ആശുപത്രി അധികൃതർക്കും മനസ്സിലായതോടെ പൗലോസിനെ പുറത്തെത്തിക്കാൻ ശ്രമം ആരംഭിച്ചു.സാധാരണ നിലയിൽ തുറക്കാള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ അടിമാലി ഫയർഫോഴ്‌സെത്തി ലിഫ്റ്റ് പൊളിച്ച് രോഗിയെ പുറത്തെത്തിച്ചു.ഇതാദ്യമായല്ല അടിമാലി താലൂക്കാശുപത്രിയിലെ ലിഫ്റ്റ് പണിമുടക്കുന്നത്.ഏതാനും നാളുകൾക്ക് മുമ്പ് ലിഫ്റ്റ് രണ്ട് ദിവസം പൂർണ്ണമായി പണി മുടക്കിയതിനെ തുടർന്ന് കൂട്ടിരിപ്പുകാർ രോഗികളെ ചുമന്ന് വിവിധ പരിശോധനകൾക്ക് കൊണ്ടു പോകേണ്ട സാഹചര്യം വന്നിരുന്നു.ആശുപത്രി കെട്ടിടത്തിൽ റാമ്പ് നിർമ്മിച്ചിട്ടില്ലാത്തതും ഒരു ലിഫ്റ്റ് പണി മുടക്കിയാൽ പകരം പ്രവർത്തിക്കുവാൻ മറ്റൊരു ലിഫ്ടില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു.നിർമ്മാണ വേളയിൽ ഗുണനിലവാരമില്ലാത്ത ലിഫ്റ്റ് സ്ഥാപിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.താലൂക്കാശുപത്രിയിൽ ഒരു ലിഫ്റ്റ് ഓപ്പറേറ്ററെ നിയമിക്കണമെന്ന ആവശ്യവും രോഗികൾ മുമ്പോട്ട് വയ്ക്കുന്നു.
കേടായതിനെത്തുടർന്ന് ലിഫ്ട് അടച്ചപ്പോൾ