പൊൻകുന്നം:കേരളാ വെള്ളാളമഹാസഭ 62ാം ജന്മദിനാഘോഷം വിവധ പരിപാടികളോടെ ആഘോഷിച്ചു. കാഞ്ഞിരപ്പള്ളി യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന ജന്മദിനാഘോഷം യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമായ കെ.ബി. സാബു ഉദ്ഘാടനം ചെയ്തു. ചെറുവള്ളി കെ.വി.എം.എസ്. ഹാളിൽ നടന്ന സമ്മേളനത്തിൽ എം.എ. രാമചന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ വി.എൻ.ഹരിഹരസുധൻ ജന്മദിന സന്ദേശം നൽകി. യൂണിയൻ സെക്രട്ടറി ടി.പി.രവീന്ദ്രൻപിള്ള മുഖ്യപ്രഭാഷണം നടത്തി. ഗിരിജാ രാധാകൃഷ്ണൻ, കെ.സി. മോഹനദാസൻപിള്ള, കെ.എൻ. രവീന്ദ്രൻപിള്ള, കെ.ആർ മോഹനൻപിള്ള, വി.ആർ സജീന്ദ്രൻ, വി.എസ്. കുട്ടൻപിള്ള, ബിന്ദുമോഹൻ, ശ്രീജാ അനിൽ, ഷീബാ അനിൽ എന്നിവർ പ്രസംഗിച്ചു.