l

പാലാ: സ്വാമി ഉദിത് ചൈതന്യ ആചാര്യനായി കടപ്പാട്ടൂർ മഹാദേവക്ഷേത്രത്തിൽ നടക്കുന്ന പഞ്ചമവേദ (ഭാഗവതം) സപ്താഹത്തിന് തുടക്കമായി. ക്ഷേത്രസന്നിധിയിലെത്തിയ സ്വാമിയെ ക്ഷേത്രം പ്രസിഡന്റ് സി.പി.ചന്ദ്രൻ നായർ പൂർണ്ണകുംഭം നൽകി ആദരിച്ചു. സ്വാമി ഉദിത് ചൈതന്യ യജ്ഞവേദിയിൽ ദീപം തെളിയിച്ചു. ആർട്ട് ഒഫ് ലിവിംഗ് ബാംഗ്ലൂർ ആശ്രമം ട്രസ്റ്റി പ്രശാന്ത് നായർ ഭാഗവത സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭാഗവതം കൃഷ്ണ സ്വരൂപം തന്നെയാണ്. 'സത്യം പരം ധീമഹി ''എന്ന ബ്രഹ്മ തത്വം ഉദ്‌ഘോഷിച്ചാണ് ഭാഗവതം തുടങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. സി.പി.ചന്ദ്രൻ നായർ അദ്ധ്യക്ഷനായി. തന്ത്രി നാരായണൻ നീലകണ്ഠൻ ഭട്ടതിരി വേദിയിൽ ശ്രീകൃഷ്ണ വിഗ്രഹം പ്രതിഷ്ഠിച്ചു. കലാപീഠം മനോജ് മാലം സോപാനസംഗീതം ആലപിച്ചു. 2020ൽ നടക്കുന്ന വിഗ്രഹ ദർശനത്തിന്റെ 60ാമത് വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം കാലടി ശ്രീശങ്കര യൂണിവേഴ്‌സിറ്റി മുൻ വൈസ്ചാൻസിലർ ഡോ. എം. സി. ദിലീപ് കുമാർ നിർവഹിച്ചു. ഡോ.തോട്ടം ശിവകരൻ നമ്പൂതിരി, ഗോപകുമാർ ഗായത്രി, ഷാജികുമാർ പയനാൽ, പി.കെ.ശ്രീധരൻ കർത്ത,വി.ഗോപിനാഥൻ നായർ, ഡോ. ദീപ ജി.നായർ, കെ.സനൽകുമാർ,അഡ്വ.രാജേഷ് പല്ലാട്ട്, കെ.ആർ.ബാബു,സി.എസ്.സിജു എന്നിവർ പ്രസംഗിച്ചു. യജ്ഞവേദിയിൽ രാവിലെ 6 മുതൽ ധ്യാനം, വിഷ്ണു സഹസ്രനാമജപം, ഭാഗവത പാരായണം, പ്രഭാഷണം, ഭജൻസ്, വിവിധ സമ്മേളനങ്ങൾ എന്നിവ നടക്കും. 30ന് സമാപിക്കും.