കോട്ടയം: വേളൂർ ബോസ് പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വേളൂ‌ർ എൻ.എസ്.എസ് കരയോഗത്തിൽ നടന്ന വേളൂ‌ർ കൃഷ്‌ണൻകുട്ടി അനുസ്‌മരണം എം.ജി സർവകലാശാല സ്‌കൂൾ ഒഫ് ജേണലിസം ആൻഡ് കമ്മ്യൂണിക്കേഷൻസ് മുൻ ഡയറക്‌ടർ പ്രൊഫ.മാടവന ബാലകൃഷ്‌ണപിള്ള ഉദ്ഘാടനം ചെയ്‌തു. ലൈബ്രറി പ്രസിഡന്റ് എം.ജി ശശിധരൻ മുഞ്ഞനാട്ട് അദ്ധ്യക്ഷത വഹിച്ചു. ഫാ.ജോസഫ് പുത്തൻപുരയ്‌ക്കൽ വേളൂർ കൃഷ്‌ണൻകുട്ടി അനുസ്‌മരണ പ്രഭാഷണം നടത്തി. കലാപ്രതിഭകളായ ബിനോയ് വേളൂർ, ബാബു കിളിരൂർ , മെറീന മാത്യു, ജ്യോതി ലക്ഷ്‌മി ആർ, രമ്യാ ജോഷി, ടി.വി സുകുമാരൻ, മാത്യൂസ്, കോട്ടയം ജോഷി, രഞ്ജിത്ത് കെ.ആർ എന്നിവരെ ലൈബ്രറി കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി പൊൻകുന്നം സെയ്ദ് പൊന്നാട അണിയിച്ച് ആദരിച്ചു. വേളൂ‌ർ കൃഷ്‌ണൻകുട്ടിയുടെ ചിത്രം ആലേഖനം ചെയ്‌ത മെമന്റോ സമ്മാനിച്ചു. ലൈബ്രറി വൈസ് പ്രസിഡന്റ് കെ.ശോഭനകുമാരി, എൽ.ഐ.സി മാനേജർ അജിത് കുര്യൻ വട്ടുകളം, തിരുവാതുക്കൽ വെസ്റ്റ് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ജോൺ കുര്യൻ പൂവക്കുളം, ലൈബ്രറി യുവജനവേദി സെക്രട്ടറി ആദിത്യ പ്രസാദ്, ലൈബ്രറി നിർവാഹക സമിതി അംഗം പി.എച്ച് സലിം, കെ.വി മോഹൻകുമാർ, ലൈബ്രറി മുൻ സെക്രട്ടറി എൻ.സി ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.