കോട്ടയം: എസ്.എൻ.ഡി.പി യോഗം നീണ്ടൂർ ശാഖയുടെ ഒരു വർഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും പ്ലാറ്റിനം ജൂബിലി സ്മാരക ആറാട്ടു മണ്ഡപ സമർപ്പണവും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു. മികച്ച അദ്ധ്യാപകനുള്ള ഈ വർഷത്തെ സംസ്ഥാന അവാർഡ് നേടിയ കോട്ടയ്‌ക്കുപുറം യു.പി. സ്‌കൂൾ പ്രഥമദ്ധ്യാപകൻ യു.കെ ഷാജിയെ ആദരിച്ചു. കോട്ടയം യൂണിയൻ പ്രസിഡന്റ് എം. മധു അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ എ.ജി. തങ്കപ്പൻ മുഖ്യ പ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി. യൂണിയൻ വൈസ് പ്രസിഡന്റ് വി.എം.ശശി പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനം ചെയ്‌തു. സെക്രട്ടറി ആർ. രാജീവ് ജൂബിലി സന്ദേശം നൽകി. മുൻകാല ഭാരവാഹികളെ ആദരിച്ചു. യോഗം ബോർഡ് മെമ്പർ സുരേഷ് വട്ടയ്ക്കൽ 75 വയസ് തികഞ്ഞ മുതിർന്ന ശാഖാംഗങ്ങളെ ആദരിച്ചു. യോഗം ബോർഡ് മെമ്പർമാർ അഡ്വ. ശാന്താറാം റോയ്, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ലിനീഷ് ആക്കളം, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഇന്ദിര രാജപ്പൻ കോട്ടയം യൂണിയൻ കൗൺസിലർമാരായ എ.ബി. പ്രസാദ്കുമാർ, അഡ്വ. കെ.ശിവജി ബാബു, എം.ജി സജീഷ്‌കുമാർ, എസ്. ധനീഷ്‌കുമാർ, പി.ബി ഗിരീഷ്, ഇ.പി. കൃഷ്ണൻ, സാബു ഡി, ശാഖാ വൈസ് പ്രസിഡന്റ് വി.ടി. സുനിൽ, യൂണിയൻ കമ്മിറ്റി അംഗം കെ.ആർ സന്തോഷ് എന്നിവർ പ്രസംഗിച്ചു. ശാഖാ പ്രസിഡന്റ് എം.പി. പ്രകാശ് സ്വാഗതവും, സെക്രട്ടറി ഷാജി എ.ഡി നന്ദിയും പറഞ്ഞു.