തലയോലപ്പറമ്പ്: അടൽ ടിങ്കറിംഗ് (എടിഎൽ) ദേശീയ തലത്തിൽ 2018-19ൽ നടത്തിയ മാരത്തൺ മത്സരത്തിൽ വെയ്സ്റ്റ് മാനേജുമെന്റ് വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട വടയാർ ഇൻഫെന്റ് ജീസസ്സ് സ്‌കൂളിലെ ശാസ്ത്ര പ്രതിഭകളായ ഇന്ദ്രജിത്ത്. എസ് ,ഹേമ .എം, നന്ദന ബിജു എന്നീ ഒൻപതാം ക്ലാസ് വിദ്യാർദ്ധികൾക്കും പ്രോഗ്രാം ഇൻ ചാർജ് ബീന തോമസിനും കേന്ദ്ര ഗവൺമെന്റിന്റെ സ്‌പോൺസർ ഷിപ്പോടുകൂടി ബാംഗളൂരൂ ഐബിഎമ്മിൽ (ഇന്റർനാഷണൽ ബിസിനസ്സ് മാനേജ്‌മെന്റ് കോർറേഷൻ ലിമിറ്റഡ്)15 ദിവസത്തെ ട്രെയിനിംഗിനായി തിരഞ്ഞെടുത്തു. സംസ്ഥാന തലത്തിൽ അടൽ ടിങ്കറിംഗ് ലാബ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിന്റെ അംഗീകാരമായിട്ടാണ് തിരഞ്ഞെടുത്തത്. പ്ലാസ്റ്റിക്ക് മാലിന്യത്തിൽ നിന്നും 3ഡി പ്രിന്ററുകൾക്കാവശ്യമായ ഫിലമെന്റ് നിർമ്മിക്കുന്ന ഇ ഡോനെല്ല എന്ന എക്‌സ്ട്രൂ ഡറാണ് കുട്ടികൾ വികസിപ്പിച്ചെടുത്തത്. കേരളത്തിൽ നിന്നും ഐബിഎം ഇന്റേൺഷിപ്പിന് തിരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാലയമാണ് ഐ ജെ എച്ച് എസ് വടയാർ. ഒക്ടോബർ 15 മുതലാണ് ട്രെയിനിംഗ് ആരംഭിക്കുന്നത്.