ചങ്ങനാശേരി: ഡിസംബർ 21 മുതൽ 29 വരെ എസ്.ബി.കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ചങ്ങനാശേരി മെഗാഫെസ്റ്റിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം സി.എഫ്.തോമസ് എം.എൽ.എ നിർവഹിച്ചു. മീഡിയാ വില്ലേജ് ഡയറക്ടർ ഫാ.ആന്റണി എത്തക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ലാലിച്ചൻ കുന്നിപറമ്പിൽ, ഫാ.സെബാസ്റ്റ്യൻ പുന്നശ്ശേരി,​ ഫാ.റെജി പ്ലാത്തോട്ടം, ഹരികുമാർ കോയിക്കൽ എന്നിവർ പ്രസംഗിച്ചു. മേളയിൽ നിന്നു കിട്ടുന്ന ലാഭം നിർദ്ധനരായ കിഡ്നിരോഗികൾക്ക് ഡയാലിസിസ് കിറ്റ് വാങ്ങാൻ പ്രയോജനപ്പെടുത്തും. മീഡിയാ വില്ലേജും എസ്.ബി.കോളജും, ചാരിറ്റി വേൾഡും ചേർന്നാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.