mg-university-info
mg university info

പരീക്ഷ തീയതി
അഫിലിയേറ്റഡ് കോളേജുകളിലെ ഏഴാം സെമസ്റ്റർ ബി.എ. എൽ എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2015 അഡ്മിഷൻ റഗുലർ), ബി.എ. എൽ എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡിഗ്രി (2012-2014 അഡ്മിഷൻ സപ്ലിമെന്ററി, ബി.എ (ക്രിമിനോളജി) എൽ എൽ.ബി. (ഓണേഴ്‌സ്) പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡിഗ്രി (2011 അഡ്മിഷൻ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം. എൽ എൽ.ബി. (ഓണേഴ്‌സ് 2015 അഡ്മിഷൻ റഗുലർ), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം. എൽ എൽ.ബി. (ഓണേഴ്‌സ് 2013, 2014 അഡ്മിഷൻ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. എൽ എൽ.ബി. (ഓണേഴ്‌സ് 2015 അഡ്മിഷൻ റഗുലർ), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. എൽ എൽ.ബി. (ഓണേഴ്‌സ് 2013, 2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഒക്‌ടോബർ 16ന് ആരംഭിക്കും. പിഴയില്ലാതെ 26 വരെയും 500 രൂപ പിഴയോടെ 27 വരെയും 1000 രൂപ സൂപ്പർഫൈനോടെ 30 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർത്ഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) സി.വി.ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമേ അടയ്ക്കണം.

സൂക്ഷ്മപരിശോധന
മൂന്നാം സെമസ്റ്റർ ബി.കോം സി.ബി.സി.എസ് ഒക്‌ടോബർ 2018 റഗുലർ (2017 അഡ്മിഷൻ) പരീക്ഷയുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾ 27, 28 തീയതികളിൽ സിൽവർ ജൂബിലി പരീക്ഷഭവനിലെ 225ാം നമ്പർ മുറിയിൽ തിരിച്ചറിയൽ കാർഡ്, ഹാൾടിക്കറ്റ് എന്നിവ സഹിതം എത്തണം.

സീറ്റൊഴിവ്
ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാംസിൽ ഒക്‌ടോബർ 12ന് ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ വേസ്റ്റ് മാനേജ്‌മെന്റ് എന്ന ആറുമാസത്തെ സർട്ടിഫിക്കറ്റ് പ്രോഗ്രാമിൽ ഏതാനും സീറ്റൊഴിവുണ്ട്. ഫോൺ: 04812731066, 2733578.


അപേക്ഷ ക്ഷണിച്ചു
സ്‌കൂൾ ഒഫ് ബിഹേവിയറൽ സയൻസസിൽ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇന്ത്യൻ സൈൻ ലാംഗ്വേജ് (റഗുലർ, പാർട്ട് ടൈം) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷം ദൈർഘ്യമുള്ള റഗുലർ പ്രോഗ്രാമിനും രണ്ടുവർഷം ദൈർഘ്യമുള്ള പാർട്ട്‌ടൈം പ്രോഗ്രാമിനും ബിരുദമാണ് യോഗ്യത. ഒക്‌ടോബർ 10 വരെ അപേക്ഷിക്കാം. 200 രൂപയാണ് അപേക്ഷഫീസ് (പട്ടികജാതി/പട്ടികവർഗ, ഭിന്നശേഷി വിഭാഗക്കാർക്ക് 100 രൂപ). ഫോൺ: 9946226638.