കുമരകം: നാഷണൽ സർവീസ് സ്കീം സുവർണ ജൂബിലി കുമരകം ശ്രീനാരായണ സെൻട്രൽ സ്കൂളിൽ ആഘോഷിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രം ചീഫ് മെഡിക്കൽ ഓഫീസർ ഡോ.രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.ജി.പി.സുധീർ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ എസ്.റീനാ മോൾ, യൂണിയൻ ചെയർമാൻ നന്ദു നടരാജൻ, വാേളണ്ടിയർ സെക്രട്ടറി അരവിന്ദ് കൃഷ്ണ എന്നിവർ സംസാരിച്ചു. പി.എസ്.സി ഓഫീസർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ ക്ളാസും നടന്നു.