acdnt

തെങ്ങണ: സ്‌കൂട്ടർ കാറിലിടിച്ചു ഭാര്യയ്ക്കും ഭർത്താവിനും പരിക്ക്. കോട്ടമുറി കാഞ്ഞിരത്തുംമൂട്ടിൽ ജോർജ് ജോസഫ് (52), ഭാര്യ ബേബിക്കുട്ടി ജോർജ് ( 50) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചക്ക് 12.45ന് തെങ്ങണ മുസ്ലീംപള്ളിക്കു മുൻവശത്തായിരുന്നു സംഭവം. റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാർ വട്ടം എടുത്തപ്പോൾ തെങ്ങണായിൽ നിന്നും പെരുമ്പനച്ചിയ്ക്ക് വന്ന ജോർജും ഭാര്യ ബേബിക്കുട്ടിയും സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ കാറിന്റെ വലതുവശത്തെ ഡോറിലേക്ക് ഇടിക്കുകയായിരുന്നു. സ്‌കൂട്ടറിൽ നിന്നും തെറിച്ചു വീണ ഇരുവരെയും ഉടൻതന്നെ ചെത്തിപ്പുഴ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌കൂട്ടർ ഓടിച്ചിരുന്ന ജോർജിന്റെ തലയ്ക്ക് മുറിവേറ്റിട്ടുണ്ട്. ബേബിക്കുട്ടിയുടെ കൈയ്ക്കും കാലിനും പരിക്കേറ്റു. കാർ ഓടിച്ചിരുന്ന റൂബി നഗർ രാമനാലിൽ സാബു വർഗീസിനു നിസാര പരിക്കേറ്റു.