ചങ്ങനാശേരി: ഫാത്തിമാപുരം റെയിൽവേ മേൽപാലത്തിനടുത്തുള്ള സ്ലോട്ടർ ഹൗസ് റോഡിൽ നാലംഗ സംഘത്തിന്റെ അക്രമണം. ഒരാൾക്ക് തലയ്ക്കും കാലിനും ഗുരുതര പരിക്ക്. അടൂർ പറക്കോട് കുളപ്പുറത്ത് വീട്ടിൽ ഹബീബുള്ളയ്ക്കാണ് അക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റത്.ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. സംസ്കാര ചടങ്ങിനെത്തി മടങ്ങിയ ഇയാൾക്ക് നേരെ 4.15. ഓടെ കാറിൽ എത്തിയ നാലംഗ സംഘം കമ്പിവടി, മറ്റ് മാരകായുധങ്ങൾ എന്നിവ ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം നടത്തിയെങ്കിലും പ്രതികള കണ്ടെത്താനായില്ല. അക്രമം നടന്ന സ്ഥലത്തിനടുത്തുള്ള വ്യാപാര സ്ഥാപനത്തിലെ സി.സി.ടി.വി.ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചതിൽ ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിൽ പൂർവ വിരോധമാണന്നാണ് സൂചന. ക്വട്ടേഷൻ സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ നിഗമനം.