അടിമാലി: ഇടമലക്കുടിയിൽ ഉടുവസ്ത്രത്തിന് തീപിടിച്ച് ആദിവാസി യുവതിക്ക് പൊള്ളലേറ്റു. പരപ്പയാർ കുടിയിൽ താമസിക്കുന്ന രേവതി (27) യെയാണ് പൊള്ളലേറ്റ നിലയിൽഅടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാത്രി വീടിന് സമീപം അഴി കൂട്ടിയതിന് ശേഷം മക്കളോടൊപ്പം ഉറങ്ങാൻ കിടന്നപ്പോൾ രേവതിയുടെ വസ്ത്രത്തിന് തീപിടിക്കുകയായിരുന്നു
കുടിയിൽ നിന്ന് മൂന്നാറിലേക്ക് എത്തിക്കാൻ വാഹന സൗകര്യം ഇല്ലാത്തതിനാൽ പുലരും വരെ വീട്ടിൽ കഴിച്ചുകൂട്ടി.
ഇന്നലെ രാവിലെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് കഴയിൽ തുണി കെട്ടി ചുമന്ന് പെട്ടി മുടിയിലും അവിടെ നിന്നും വാഹനത്തിൽ മുന്നാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പൊള്ളൽ സാരമുള്ളതായതിനാൽ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.തൊണ്ണൂറ് ശതമാനം പൊള്ളലു ള്ളതിനാൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.