പാലാ : ജില്ലാ അത്‌ലറ്റിക് മീറ്റിൽ ആദ്യ ദിനത്തിലെ മത്സരങ്ങൾ കഴിഞ്ഞപ്പോൾ കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ പാലാ അൽഫോൻസാ കോളേജ് മുന്നിൽ. എട്ട് സ്വർണ്ണവും 11 വെള്ളിയും എഴ് വെങ്കലവും ഉൾപ്പടെ 171 പോയിന്റ് അൽഫോൻസാ കോളേജ് നേടിയിട്ടുണ്ട്. പൂഞ്ഞാർ തോമസ് മാഷ് അക്കാദമി 10 സ്വർണ്ണവും മൂന്ന് വെള്ളിയും ആറ് വെങ്കലവും ഉൾപ്പടെ 132 പോയിന്റ് നേടി രണ്ടാമതാണ്. മൂന്നാം സ്ഥാനത്ത് ഭരണങ്ങാനം എസ്.എച്ച്.ജി.എച്ച്.എസാണ്. എട്ട് സ്വർണ്ണവും അഞ്ച് വെള്ളിയും അഞ്ച് വെങ്കലവും ഉൾപ്പടെ 109 പോയിന്റ്. 24 ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.

ടൂർണമെന്റിന്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്‌സൺ ബിജി ജോജോ നിർവഹിച്ചു. മത്സരം ഇന്ന് സമാപിക്കും.