പുതുക്കിയ പരീക്ഷ തീയതി
അഞ്ചാം സെമസ്റ്റർ യു.ജി. പരീക്ഷകൾ ഒക്‌ടോബർ 22നും മൂന്നാം സെമസ്റ്റർ യു.ജി. പരീക്ഷകൾ ഒക്‌ടോബർ 23നും ഒന്നാം സെമസ്റ്റർ യു.ജി. പരീക്ഷകളും ഒന്നാം സെമസ്റ്റർ പി.ജി. പരീക്ഷകളും നവംബർ നാലിനും മൂന്നാം സെമസ്റ്റർ പി.ജി. പരീക്ഷകൾ നവംബർ അഞ്ചിനും നടത്തും.
വൈവാവോസി
ഇടക്കൊച്ചി ആവില കോളേജ് ഒഫ് എജ്യൂക്കേഷൻ, പൂത്തോട്ട എസ്.എ.എം. കോളേജ് ഒഫ് എജ്യൂക്കേഷൻ, മൈലകൊമ്പ് സെന്റ് തോമസ് കോളേജ് ഒഫ് ടീച്ചർ എജ്യൂക്കേഷൻ, മാന്നാനം സെന്റ് ജോസഫ്‌സ് ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളിൽ 23ന് നടത്താനിരുന്ന നാലാം സെമസ്റ്റർ എം.എഡ് ദ്വിവത്സര (2017 അഡ്മിഷൻ റഗുലർ/2016, 2015 അഡ്മിഷൻ സപ്ലിമെന്ററി) ജൂൺ 2019 പരീക്ഷയുടെ വൈവാവോസി 30 ന് സ്‌കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസസിൽ നടക്കും. വിദ്യാർത്ഥികൾ ഹാൾടിക്കറ്റും തീസിസിന്റെ രണ്ടു പകർപ്പുകളുമായി എത്തണം.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എം.കോം (സി.എസ്.എസ് റഗുലർ/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ 9 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എം.എസ് സി ഫുഡ് ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ 5 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എം.എസ്‌സി ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറൻസ് (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ അഞ്ചുവരെ അപേക്ഷിക്കാം.
ആറാം സെമസ്റ്റർ ബി.ടെക് (സപ്ലിമെന്ററി, മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ ഒൻപതുവരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ മാസ്റ്റർ ഒഫ് സയൻസ്/മാസ്റ്റർ ഒഫ് അപ്ലൈഡ് സയൻസ് ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (നോൺ സി.എസ്.എസ്. റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഒക്‌ടോബർ ഒൻപതുവരെ അപേക്ഷിക്കാം.