കോട്ടയം: ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്സ് കേരള ചാപ്ടറിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2ന് പാല കൊട്ടാരമറ്റം ജ്യോതിസ് സ്പെഷ്യൽ സ്കൂളിൽ ശിശുവളർച്ച വൈകല്യ നിർണയക്യാമ്പും തുടർപരിശീലനവും നടത്തും. ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, പെരുമാറ്റ പ്രശ്നങ്ങൾ, പഠനവൈകല്യം തുടങ്ങി കുട്ടികളിലെ വളർച്ച വൈകല്യങ്ങൾ കണ്ടെത്തി സൗജന്യ തുടർ പരിശീലനവും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. 3 മാസം കഴിഞ്ഞിട്ടും ശബ്ദംകേൾക്കുമ്പോൾ പ്രതികരിക്കാത്ത കുട്ടികൾ, നാല് മാസം കഴിഞ്ഞിട്ടും കഴുത്ത് ഉറയ്ക്കാത്തത്, 8 മാസം കഴിഞ്ഞിട്ടും സ്വയം ഇരിക്കാത്തത്, ഒരുവയസ് ആയിട്ടും തനിയെ നിൽക്കുകയൊ, നടക്കുകയോ ചെയ്യാത്തത് ഒന്നരവയസായിട്ടും സംസാരിക്കാത്തത്, പേശികളിൽ അമിതബലം പിടുത്തം, അപസ്മാരലക്ഷണങ്ങൾ, ശ്രദ്ധക്കുറവ്, പെരുമാറ്റത്തിൽ അസ്വഭാവീകത, ഹൈപ്പർ ആക്ടിവിറ്റി തുടങ്ങിയ ലക്ഷണങ്ങളുള്ള 14 വയസ് വരെ പ്രായമായ കുട്ടികൾക്കാണ് ക്യാമ്പ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് : 9447200312, 0481 2300733.